Sunday, February 7, 2010
Thursday, October 29, 2009
ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ???
ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.
വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക
എന്ന മോഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം
ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത് .
നഗരത്തിലെ വലിയ വിവാഹ മണ്ഡപം
ഞാന്‍ വധുവിന്റെ ആളാണ് .
അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി .
മുഹൂര്‍ത്തം പത്തുമണിക്ക്
കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു,
ആഘോഷ സമ്മൃദ്ധമായ വിവാഹം
ചെണ്ട , നാദസ്വരം
പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍
അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി
ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു
പിന്നെ തിരക്കോട് തിരക്ക്
ആളുകള്‍ ഹാളില്‍ നിന്ന് പുറത്തുകടക്കുവാന്‍ ശ്രമിക്കുകയാണ്
സിനിമ കഴിഞ് തിയേറ്ററില്‍ നിന്ന് പുറത്തുപോകുന്നതുപോലെ
തിക്കും തിരക്കുമാണെങ്കില്‍ സഹിക്കാം
പക്ഷെ ഉന്തും തള്ളുമാണെങ്കിലോ/
അടുത്തിരിക്കുന്ന പരിചയക്കാരന്‍ പറഞ്ഞു
എന്തുകാണാനാ ഇരിക്കുന്നേ
എണീക്ക്
ഞാന്‍ പിന്നെ അമാന്തിച്ചില്ല
നാടോടുമ്പോള്‍ നടുവെഓടുക എന്നതല്ലെ പ്രമാണം
ഞാനും കൂട്ടത്തില്‍ കൂടി
നടക്കേണ്ടി വന്നില്ല
ഉന്തിനിടയില്‍ അല്ല ആ ഒഴുക്കിനിടയില്‍ ഞാന്‍ എങ്ങനെയോ ഹാളിനു പുറത്തെത്തി
ഞാന്‍ പിന്‍തിരിഞുനോക്കി
വധൂവരന്മാര്‍ അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല
ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി
മറ്റൊരു ഹാളിനു മുന്നില്‍
അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട്
അതിന്റെ മുന്നില്‍ ഷട്ടര്‍ ഇട്ടിരിക്കുന്നു
അതിനെ മുന്നില്‍ ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.
പടക്കുമുന്നില്‍ പന്തിക്കുമുന്നില്‍
ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു
പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു
ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം
കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്‍മ്മവന്നു
അതുപോലെ ഒരു കസേര കളി
സീറ്റുകിട്ടിയാല്‍ ഉണ്ണാമെന്ന് അര്‍ഥം
കുറേ പേര്‍ക്ക് സീറ്റുകിട്ടിയില്ല
അവര്‍ പുറത്തു പോകേണ്ടി വന്നു
അല്ല അവരെ പുറത്താക്കി എന്നു പറയാം
സദ്യ മോശമല്ലായിരുന്നു.
പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ
എന്താ ഇത് എന്ന് അയല്‍ മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള്‍ ..
അയാള്‍ പറഞ്ഞു
ചിലപ്പോള്‍ .. ഇലക്കാവും കാശ്
അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം
പിന്നെ അമാന്തിച്ചില്ല
കുറച്ച് കറി വിളമ്പുന്നവനോട്
കുറച്ചുകൂടി എന്നു പറയാന്‍ വിഷമമുണ്ടായിരുന്നില്ല
രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചു
പാല്‍ പായസം , ഗോതമ്പുപായസം
പ്രഥമന്‍ അതായത് അടപ്രഥമന്‍ അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില്‍ ശ്രദ്ധേയനായി
പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു
അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള്‍ ഞാന്‍ ഈ കര്‍ത്തവ്യം( പായസത്തിനു ശേഷം മോരും അച്ചാറും
കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള്‍ ) ചെയ്യുന്നതു കണ്ടപ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു
ഞാന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല
നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന്‍ ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഊണുകഴിഞ്ഞു
കൈകഴുകി
പുറത്തു കടക്കുവാന്‍ ശ്രമിക്കുമ്പോള്‍
അതാ ഒരു പ്ലേറ്റില്‍ പഴം
ങേ , എന്താ ഇത് ഇലയില്‍ വിളമ്പാത്തത് ?
ഞാന്‍ അല്‍ഭുതപ്പെട്ടു.
എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന്‍ പറഞ്ഞു
ഇപ്പോ ഇങ്ങനെയാ
അല്ലെങ്കില്‍ നഷ്ടമാ കച്ചോടം . പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും
ഇപ്പോഴത്തെ പിള്ളേര്‍ തീരെ പഴം കഴിക്കില്ല
ഹോ , എന്താ ഈ കേക്ക് ണേ
എനിക്ക് പണ്ടത്തെ കാര്യം ഓര്‍മ്മവന്നു
സദ്യക്കുപോയതും ചാണകം മെഴുകിയ തറയില്‍ പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്‍ക്കരവരട്ടിയും പഴവും
ട്രൌസറിന്റെ പോക്കിറ്റില്‍ അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീട്ടില്‍ ചെന്ന് അനിയത്തിക്കു
കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം .. ആ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള സന്തോഷം
അതില്‍ നിന്ന് ഒരു ശര്‍ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും
ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?/
ഇതൊക്കെ ഇവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ മനസ്സിലാകുമോ
ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന്‍ പറ്റൂ
തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല
പുറത്ത് ഗാര്‍ഡനില്‍ വരനും വധുവും സിനിമാ സ്റ്റൈലില്‍ വീഡിയോക്ക് പോസ് ചെയ്യുന്നു
അവര്‍ ചിരപരിചിതരെ പ്പോലെ
നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന്‍ വീണ്ടും ആത്മഗതം ചെയ്തു
ഇവര്‍ മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു
ആത്മഗതം ഉറക്കെ ആയി
പരിചയക്കാരന്‍ തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു,
അത് ഫോണിഗാ
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നിന്നു,
അയാള്‍ കൂടുതല്‍ വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്‍സ് മൊബൈല്‍ ഫോണ്‍ പെണ്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ
ടോക്ക് ടൈമും !!!
ഞാന്‍ ഇക്കാര്യത്തില്‍ എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു
അത് ശരിയാവില്ല
നോക്കിയപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു
ഞാനും വീട്ടിലേക്കു പോയി
വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു
പെണ്‍കുട്ടിയെങ്ങെനെ?
എനിക്ക് ഉത്തരം പറയാന്‍ കഴിഞില്ല.
അവള്‍ വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്‍ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്‍
വല്ല പരിചയക്കാരേം കണ്ട് വര്‍ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള്‍ കാരണവും കണ്ടു പിടിച്ചു
‘ങാ , ഞാന്‍ അതേ എന്ന് ചൊല്ലി
സുഹൃത്തുക്കളേ നിങ്ങള്‍ക്കും ഇതുപോലെ അനുഭവമുണ്ടാകില്ലേ
കമന്റായി പങ്കുവെക്കൂ സോദരരെ
എത്ര പേര്‍ വെറുതെ വായിച്ചുപോകാതെ അഭിപ്രായം പറയുന്നു എന്ന് നമുക്ക് കാണാം

Labels: ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ???
Friday, July 10, 2009
Friday, November 21, 2008
ലക്ഷ്മി ഹോസ്പിറ്റല്‍ റൂം നം. 103
നെഞ്ചില്‍ തങ്ങി നിന്ന മൂടല്‍ മഞ്ഞിനെ അവര്‍ Pneumonia എന്നു വിളിച്ചു. കാലപഴക്കം ചെന്ന ചുമ എന്നു മാത്രമാണു അയാള്‍ അതിനെ വിശേഷിപ്പിച്ചതു. (വായിച്ചു തുടങ്ങും മുന്പ് പ്രിയപ്പെട്ട വായനക്കാരാ, ഇതില്‍ താങ്കള്‍ പ്രതീക്ഷിക്കുന്ന thread-ഓ, plot-ഓ കണ്ടെന്നു വരില്ല. ഏതാനും ചോദ്യങ്ങളുമ്, ഉത്തരങ്ങളും, മറുചോദ്യങ്ങളും മത്രമേ ഇതിലുള്ളൂ.)
നിര്‍ത്താതെയുള്ള ചുമ കേട്ടുകൊണ്ടാണു, അവള്‍ വാതില്‍ തുറന്നു അക്ത്തേക്കു വന്നതു. നമുക്കവളേ സിസ്റ്റര്‍ സോഫി എന്നു വിളിക്കാം. ഈ സിസ്റ്റെര്‍ എന്നതു കൊണ്ടുദ്ദെശിക്കുന്നതു ഒരു നേഴ്സിനെ ആണു. കേരളത്തില്‍ നേഴ്സുമാരെ സിസ്റ്റെര്‍ (സഹോദരി) എന്നു വിളിക്കുന്ന പൊതുവായ രീതി അവലംബിച്ചു എന്നു മാത്രം.
പുകഞ്ഞ് കൊണ്ടിരിക്കുന്ന ഒരു മാസ്ക് അവളെന്റെ നാസികയ്ക്കു മുകളില്‍ അമര്‍ത്തി വെച്ചു.
സോഫി: ഏതാ വലിക്കാറുള്ളതു?അയാള്‍: എന്താ?സോഫി: ബീഡിയോ അതൊ സിഗരറ്റോ?അയാള്‍: രണ്ടും ശീലമില്ല.സോഫി: അപ്പോ, കുടി മാത്രമായിരിക്കും അല്ലെ?അയാള്‍: ഉവ്വ്, ഒരു രണ്ടര വര്‍ഷം മുന്പു വരെ…ഇപ്പൊ ഇല്ല.സോഫി: നല്ല നടത്തത്തിലായിരിക്കും?അയാള്‍: എന്നു ഞാന്‍ പറഞ്ഞില്ല. കുടിയും വലിയുമാണു ലോകത്തിലെ ആകെയുള്ള തെറ്റെങ്കില്‍ ഞാന്‍ നല്ല നടത്തത്തില്‍ ആണു.സോഫി: സന്തോഷം
മാസ്ക് വലിച്ചു പറിച്ചെടുത്ത് അവള്‍ പോയി. അയാള്‍ നെഹ്റുവിന്റെ ആത്മകഥയിലേക് തല പൂഴ്ത്തി വെച്ചു. പുറത്തു വെളിച്ചം മങ്ങി വരുന്നതു അയാള്‍ ശ്രദ്ധിച്ചില്ല. പുറത്തു വിടര്ന്നു നിന്നിരുന്ന മഞ്ഞ പൂവുകള്‍ അടര്ന്നു തുടങ്ങിയിരുന്നു. താളുകള്‍ മറിഞ്ഞു പോകവേ, നെഹ്രുവിന്റെ യുവത്വത്തെ അയാള്‍ ആരാധിച്ചു തുടങ്ങി. ആരാധന മടുത്തു തുടങ്ങിയപ്പോള്‍ iPod ചെവിയില്‍ തിരുകി അയാള്‍ പുസ്തകത്തിനു മുകളില്‍ തല ചായ്ച്ചു.
വാതിലില്‍ തട്ടുന്ന സ്വരം കേട്ടാണു അയാള്‍ ഞെട്ടി ഉണര്ന്നതു. വാച്ചില്‍ അപ്പോള്‍ സമയം 7.45 p.m. “ഓഹ്! താനെപ്പൊഴോ മയങ്ങിപ്പോയിരിക്കുന്നു”. പുറത്തു ഇരുട്ടു വ്യാപിച്ചിരുന്നു. വാതിലില്‍ വീണ്ടും മുട്ടു കേട്ടു. “Yes! coming”
വാതില്‍ തുറന്നു. സിസ്റ്റര്‍ സോഫിയാണു. കയ്യിലുള്ള മെഡിസിന്‍ ട്രേയില്‍ സിറിഞ്ചുകള്‍, ഗുളികകള്‍, പഞ്ഞി അങ്ങിനെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നു കിട്ടാവുന്ന എല്ലാമുണ്ട്. അയാള്‍് കട്ടിലില്‍ ചെന്നിരുന്നു. സിറിഞ്ചില്‍ മരുന്നു വലിച്ചു കേറ്റുന്നതിനിടെ അവള്‍ ചോദിച്ചു.
സോഫി: നിങ്ങള്‍ എഴുത്തുകാരനാണോ?അയാള്‍: എന്നു അവകാശപ്പെടാന്‍ ഒന്നും പറ്റില്ല.
കട്ടിലില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങളും പേനയും ഡയറിയും കണ്ടിട്ടാകും അവള്‍ അങ്ങിനെ ചോദിച്ചതെന്നു അയാള്‍ ഊഹിച്ചു.
സോഫി: എന്തിനാണു നിങ്ങള്‍ എഴുതുന്നതു?അയാള്‍: സ്റിഷ്ടിയുടെ പേറ്റുനോവു…സോഫി: മണ്ണാങ്കട്ട. ഇതൊക്കെ എല്ലാവരും പറയുന്നതാ. അല്ലാതെ വെല്ലതും പറയാന്‍ ഉണ്ടോ?അയാള്‍: കാശു കിട്ടും പിന്നെ സ്വല്പം അഹങ്കാരവും തോന്നും.സോഫി: രണ്ടാമതു പറഞ്ഞതു കുറേക്കൂടി സത്യമാണു…(അവള്‍ ഇഞ്ചക്ട് ചെയ്യുകയാണു) വേദന ഉണ്ടൊ?അയാള്‍: ചെറുതായിട്ടു…സോഫി: അതു സ്രിഷ്ടിയുടെ വേദനയില്‍ കൂട്ടിക്കോളൂ…
അയാള്‍ മന്ദഹസിച്ചു.സോഫി: ആട്ടെ, ഇപ്പൊഴെന്താ എഴുതുന്നതു?അയാള്‍: ഒരു ചെറിയ കഥ…സോഫി: ആരെക്കുറിച്ചാണു?അയാള്‍: ആരെക്കുറിച്ചുമല്ല. ഒരു പഴയ അനുഭവത്തില്‍ മേമ്പൊടി ചേര്‍ക്കുന്നു എന്നു മാത്രം…സോഫി: എന്നെക്കുറിച്ചെഴുതാമോ?
അയാള്‍ ചിരിച്ചു.സോഫി: കളിയാക്കേണ്ട. നിങ്ങള്‍ക്ക്, ഒരു അക്കാദമി അവാര്‍ഡ് കിട്ടാനുള്ള സ്റ്റോറി ഒക്കെ എന്റെ ലൈഫില്‍ ഉണ്ട്.അയാള്‍: നന്നായി. ജീവിത്ങ്ങള്‍ കഥ്യാകുമ്പോഴാണു എഴുത്തിന്റെ തീവ്രത ഫീല്‍ ചെയ്യുന്നതു.സോഫി: നന്നായി അതിനെങ്കിലും ഈ ജീവിതം ഉപകരിക്കുമല്ലൊ.
അവള്‍ ട്രേയുമെടുത്തു പുറ്ത്തേക്കു പോയി.
അവള്‍ അവസാനം പറഞ്ഞതിന്റെ അന്താര്‍ത്ഥം അയാളെ അലട്ടി. നിരാശയുടെ നിഴല്‍ എവിടെയോ തങ്ങി നില്പുണ്ട്. അവളുടെ കണ്ണുകളിലാണൊ? പക്ഷെ അവളുടെ കണ്ണുകളേ താന്‍ ഇതു വരെ ശ്രദ്ധിച്ചിട്ടില്ല എന്നയാള്‍ ഓര്‍ത്തു.
അയാള്‍ക്കു തല കനക്കുന്നതു പോലെ തൊന്നി. അല്ലെങ്കില്‍ തന്നെ നിരാശയുടെ നിഴല്‍ വീഴാത്ത ഏതു ജീവിതമാണുള്ളതു? ഇനി വരുമ്പോള്‍ അവളോട് വിശദമായി ചോദിക്കാം.
ഇഞ്ചക്ഷന്റെ തളര്‍ച്ചയില്‍ അയാള്‍ മയങ്ങിപ്പോയി.
അടുത്ത ദിവസം റൌണ്ട്സിനു വന്ന ഡോക്ടര്‍ ചിരിച്ചു കൊണ്ടു ചോദിച്ചു. “ഇപ്പോ എങ്ങിനെ ഉണ്ടു”അയാള്‍ പറഞു “I’m almost perfect now”ഡോക്ടര്‍ “Okay, ഇന്നു തന്നെ discharge ആയിക്കോളൂ”.
അയാളുടെ കണ്ണുകള്‍ ഡോക്ടറുടെ പിന്നില്‍ നില്‍ക്കുന്ന നേഴ്സുമാരുടെ ഇടയില്‍ പരതി നടന്നു, പിന്നെ നിരാശയോടെ കണ്ണുകള്‍ പിന്വലിച്ചു.
ഡിസ്ചാര്ഗെ സമ്മറി വാങ്ങുമ്പോള്‍ അയാളുടെ കണ്ണുകളുളിലെ ചോദ്യത്തിനുള്ള മറുപടി, നേഴ്സ് റൂമിലെ കാറ്റില്‍ തങ്ങി നിന്നിരുന്നു. ഒറ്റത്തിരിയിട്ട വിളക്കിനു മുന്നില്‍ അവളുടെ ഛായാചിത്രം പുകയുന്ന ചന്ദനത്തിര്യുടെ ഗന്ധത്തിലലിഞ്ഞു എങ്ങോ മറഞ്ഞു.
അവള്‍ എന്തുകൊണ്ട് ജീവിതത്തില്‍ നിന്നും സ്വയം മറഞ്ഞു എന്ന ചോദ്യത്തിനു അയാള്‍ മറുപടി തേടിയില്ല. തലയിണയ്ക്കടിയില്‍ ഒളിച്ചിരുന്ന കടലാസു തുണ്ടില്‍ അവള്‍ മൌനമായി വിട പറഞ്ഞു.
“പ്റിയപ്പെട്ട എഴുത്തുകാരാ,
ഞാന്‍ വന്നപ്പോള്‍ നിങ്ങള്‍ ഉറക്കത്തിലായിരുന്നു. മൌനമായി നിങ്ങളോടു, ഞാനെന്റെ കഥ പറഞ്ഞു. നിങ്ങള്‍ കേട്ടൊ, ആവൊ? അല്ലെങ്കില്‍ എന്റെ കഥ എന്നില്‍തന്നെ മരിക്കടേ. നിങ്ങള്‍ എഴുത്തുകാര്‍ക്ക് ഭാവനയില്‍ എന്റെ കഥ എഴുതാം.
സോഫി.”
അയാള്‍ മനസ്സില്‍ പറഞ്ഞു. “സോഫി, നിന്റെ മരണത്തിനു മുന്പുള്ള കഥയില്‍ ഞാനെന്തെഴുതാനാണു? പ്രേമ നൈരാശ്യവുമ്, ബാധ്യതയുടെ മാറാപ്പും, അവിഹിത ഗര്‍ഭവും, പേനത്തുമ്പിനു വിരസ്സമായിരിക്കുന്നു. ഞാനൊന്നും എഴുതുന്നില്ല.”
അയാള്‍ പേന അടച്ചു വെച്ചു. പിന്നെ തന്നെക്കുറിച്ചു കഥ എഴുതണമെന്ന അവളുടെ ആഗ്രഹത്തിനു കടം പറഞ്ഞ് അയാള്‍ ചാരു കസേരയില്‍ ചാഞ്ഞു കിടന്നു.

Friday, November 16, 2007
Rainbows are optical and meteorological phenomena that cause a spectrum of light to appear in the sky when the Sun shines onto droplets of moisture in the Earth's atmosphere. They take the form of a multicoloured arc, with red on the outer part of the arch and violet on the inner section of the arch. More rarely, a secondary rainbow is seen, which is a second, fainter arc, outside the primary arc, with colours in the opposite order, that is, with violet on the outside and red on the inside.
A rainbow spans a continuous spectrum of colours. Traditionally, however, the sequence of colours is quantised. The most commonly cited and remembered sequence, in English, is Newton's sevenfold red, orange, yellow, green, blue, indigo and violet. "Roy G. Biv" and "Richard Of York Gave Battle In Vain" are popular mnemonics.
Though rainbows are bow-shaped in most cases, there are also phenomena of rainbow-coloured strips in the sky: in the shape of stripes, circles, or even flames.